പീഡനക്കേസില്‍ അകപ്പെട്ട എംഎല്‍എയെ സോണിയാ ഗാന്ധി ഇടപെട്ട് പുറത്താക്കണം
By സമകാലിക മലയാളം ഡസ്‌ക് | Published: 23rd July 2017 09:57 AM |
Last Updated: 23rd July 2017 09:57 AM | A+A A- |

തിരുവനന്തപുരം: സ്ത്രീ പീഢനക്കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിന്‍സെന്റിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി.
വിന്‍സന്റ് എംഎല്‍എയെ സോണിയാ ഗാന്ധി ഇടപെട്ട കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നും കോടിയേരി പറഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ ആരോപണങ്ങള്‍ കോടതി നിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത് നിയമവിധേയമായിട്ടാണെന്നും കോടിയേരി വ്യക്തമാക്കി.