അടിസ്ഥാന സൗകര്യമില്ല; വര്‍ക്കല എസ്ആര്‍ കോളേജ് ഉള്‍പ്പെടെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനാനുമതിയില്ല

കോഴയാരോപണത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചു
അടിസ്ഥാന സൗകര്യമില്ല; വര്‍ക്കല എസ്ആര്‍ കോളേജ് ഉള്‍പ്പെടെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനാനുമതിയില്ല

തിരുവനന്തപുരം: കോഴയാരോപണത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ്‌, ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഈ കോളേജുകള്‍ക്ക് പ്രവേശാനനുമതി നിഷേധിച്ചത്‌

വയനാട് ഡിഎം മെഡിക്കല്‍ കോളേജ്,അല്‍ അസറ മെഡിക്കല്‍ കോളേജ്, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ക്ണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്കാണ് ഈ വര്‍ഷം പ്രവേശാനുമതി ലഭിക്കാതിരുന്നത്. ഇതില്‍ തന്നെ 5 കോളേജുകള്‍ക്ക് രണ്ട് വര്‍ഷത്തെക്കാണ് പ്രവേശാനനുമതി നിഷേധിച്ചത്. ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അനുമതി നിഷേധിക്കുമെന്ന് മെഡിക്കല്‍ സംഘം ഇവരോട് വ്യക്തമാക്കിയിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

എസ്ആര്‍ കോളേജിന് അനുമതിയ്ക്കായി ഉടമ 5 കോടി 60 ലക്ഷം ബിജെപി നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു. പണം സതീഷ് നായര്‍ക്ക് കൊടുത്തുവെന്ന് എസ്ആര്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിന്റെ അനുമതി പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് അനുമതി ലഭിക്കാനായി ഷാജി ബിജെപി നേതാക്കളെ സമീപിച്ചത്. വീണ്ടും പ്രവേശനാനുമതി ലഭിക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാം,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com