ഉഴവൂര്‍ വിജയന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന ബഹുമതികളോടെ ഉഴവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.
ഉഴവൂര്‍ വിജയന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

കോട്ടയം: അന്തരിച്ച എന്‍സിപി സംംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന ബഹുമതികളോടെ ഉഴവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. 

കരള്‍ പ്രമേഹ രോഗബാധയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഴവൂര്‍ വിജയന്റെ അന്ത്യം. തുടര്‍ന്ന് മൃതദേഹം കോട്ടയം തിരുനക്കര മൈതാനിയിലും കെ ആര്‍ നാരായണന്‍ സര്‍ക്കാര്‍ സ്‌കൂളിലും പൊതു ദര്‍ശനത്തിന് വെച്ചു. സാമൂഹികസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും നിരവധി സാധാരണക്കാരും നേതാവിനെക്കാണാനെത്തിയിരുന്നു. 

അസഖത്തെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും ഏകമകനയി 1952 ലായിരുന്നു ഉഴവൂര്‍ വിജയന്റെ ജനനം. കുറിച്ചിത്താനം കെആര്‍ നാരായണന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറിച്ചിത്താനം 
ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളെജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com