ദിലീപിനെ പുറത്തിറക്കാനാകില്ലെന്ന്‌ പൊലിസ്; വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

ദിലീപിനെ സുരക്ഷാ കാരണങ്ങളാല്‍ ജയിലില്‍ നിന്ന് ഇറക്കാനാകില്ലെന്ന് പൊലീസ്. വീഡിയോ കോണ്‍ഫറന്‍സിന് അനുമതി
ദിലീപിനെ പുറത്തിറക്കാനാകില്ലെന്ന്‌ പൊലിസ്; വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കഴയില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് വീഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വിസ്തരിക്കാന്‍ കോടതി അനുതി നല്‍കിയത്. ഇതിനുള്ള സൗകര്യം കോടതിയില്‍ ഒരുക്കും. ചൊവ്വാഴ്ച ദിലിപീന്റെ റിമാന്റ് കലാവധി അവസാനിക്കെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ വഴിയാകും വിസ്തരിക്കുക. 

ജൂലൈ 10ന് അറസ്റ്റ് ചെയ്ത ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. ദിലീപിന്റെ ജാമ്യാപേക്ഷയ്ക്കായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com