കൊച്ചി; പിടി തോമസിന്റെ എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം. കാറിന്റെ ടയറുകളുടെ ബോള്‍ട്ടുകല്‍ ഇളക്കിമാറ്റിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കിഴക്കമ്പലത്ത് ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വൈറ്റിലയ്ക്ക് സമീപത്തുവെച്ച് കാറിന്റെ ഒരു ടയര്‍ ഊരിതെറിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ മറ്റു ടയറുകളും നോക്കുമ്പോള്‍ ബോള്‍ട്ടുകള്‍ ഇളക്കിവെച്ച നിലയിലായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. ഇന്ന് വൈകീട്ട് എംഎല്‍എ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.
നടി ആക്രമിക്കപ്പെട്ട കേലില്‍ പിടി തോമസ് ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് വഴിതെറ്റിപ്പോകുമെന്ന് തോന്നിയാല്‍ നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപായപ്പെടുത്താനുള്ള ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ