അവസരം നിഷേധിച്ചതില്‍ നിരാശയും സങ്കടവുമെന്ന് പി.യു ചിത്ര 

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകാണ് ചിത്ര
അവസരം നിഷേധിച്ചതില്‍ നിരാശയും സങ്കടവുമെന്ന് പി.യു ചിത്ര 

കൊച്ചി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചത് മാനസ്സികമായി തളര്‍ത്തിയെന്ന് പി.യു ചിത്ര. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയും വിഷമവും ഉണ്ട്,ഏഷ്യന്‍ മീറ്റില്‍ മികച്ച പ്രകടനാണ് കാഴ്ചവെച്ചിരുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു ഒഴിവാക്കല്‍ ഉണ്ടായതില്‍വിഷമമുണ്ട്, ചിത്ര പ്രതികരിച്ചു. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകാണ് ചിത്ര. 

ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നും പറഞ്ഞാണ് ചിത്രയെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ടീമുല്‍ നിന്ന് ഒഴിവാക്കിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്, അജയ്കുമാര്‍ സരോജ് എന്നിവരെ പുറത്താകുകയായിരുന്നു.

പി യു ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

യോഗ്യതയുള്ളവരെ പുറത്തു നിര്‍ത്തിയിട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യാവസായ,കായിക വകുപ്പ് മന്ത്രി എസി മൊയ്ദീന്‍ ചോദിച്ചു. 

അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com