ഏഷ്യാനെറ്റ് ഉള്‍പ്പടെ പണം വാങ്ങിയാണ് വാര്‍ത്ത ചെയ്തതെന്ന് ആര്‍എസ്എസ് നേതാവ്;  അവതാരകന്‍ ഇടപെട്ടപ്പോള്‍ ഏഷ്യാനെറ്റടക്കമെന്ന് തിരുത്തി ഗോപാലകൃഷ്ണന്‍

നിങ്ങള്‍ എത്ര ചര്‍ച്ച ചെയ്താലും ശരി ഈ പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ല. രാഷ്ടീയ പ്രസ്ഥാനമാകുമ്പോള്‍ ചില ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടാകുന്നത് സ്വാഭാവികം
ഏഷ്യാനെറ്റ് ഉള്‍പ്പടെ പണം വാങ്ങിയാണ് വാര്‍ത്ത ചെയ്തതെന്ന് ആര്‍എസ്എസ് നേതാവ്;  അവതാരകന്‍ ഇടപെട്ടപ്പോള്‍ ഏഷ്യാനെറ്റടക്കമെന്ന് തിരുത്തി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിയുടെ മെഡിക്കല്‍ കോഴ ആരോപണം ചര്‍ച്ച ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യങ്ങള്‍ പണം വാങ്ങിയാണ് വാര്‍ത്ത ചെയ്യുന്നത് ആര്‍എസ്എസ് നേതാവ് ഗോപാലകൃഷ്ണന്‍. അതിനിടെ വാര്‍ത്താ അവതാരകന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പണം വാങ്ങി നല്‍കിയ വാര്‍ത്ത ഏതെങ്കിലും ഒന്നും പറയാമോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഏഷ്യാനെറ്റടക്കമുള്ള മാധ്യമങ്ങള്‍ എന്നു പറഞ്ഞ് തടിയൂരുകയായിരുന്നു.

അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. കുമ്മനം രാജശേഖരന്‍ കത്തില്‍ സൂചിപ്പിച്ചതുപോലെ പാര്‍ട്ടിയില്‍ പാഴ്‌ചെടികള്‍ പടര്‍ന്നു പന്തലിക്കുകയാണോയെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിനായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി നിങ്ങള്‍ എത്ര ചര്‍ച്ച ചെയ്താലും ശരി ഈ പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ല. രാഷ്ടീയ പ്രസ്ഥാനമാകുമ്പോള്‍ ചില ഇത്തിള്‍ക്കണ്ണികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിനെ അഴിമതിയെന്ന് മുദ്രകുത്തി നിങ്ങള്‍ കാണിക്കുന്നതാണ് വൃത്തികേട്. മെഡിക്കല്‍ കോഴയെ എന്തര്‍ത്ഥത്തിലാണ് അഴിമതിയെന്ന് വിളിക്കുന്നത്. അഴിമതിയുടെ അര്‍ത്ഥമെന്താണ്. നിങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലെ, പല ന്യൂസിലെയും ആളുകള്‍ ഏഷ്യനെറ്റടക്കം പണം മേടിച്ച് കൊണ്ട് പെയ്ഡ് ന്യൂസ് കൊടുക്കാറുണ്ട്

മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഏന്ത് അഴിമതിയാണ് നടന്നതെന്നും ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ചെയ്തത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ കാണിക്കാതെ മറ്റ് എന്തൊക്കയോ കാണിക്കുകയായിരുന്നെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിങ്ങള്‍ ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട നടന്നത് അഴിമതിയല്ലെന്നും അത് ഒരു കുറ്റമോ വഞ്ചനയോ മാത്രമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com