കോണ്‍ഗ്രസ് നിലപാടിനു പിന്തുണ: വിന്‍സെന്റ് രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2017 01:19 PM  |  

Last Updated: 25th July 2017 03:39 PM  |   A+A-   |  

m_vincentdgh

 

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന് യുഡിഎഫിന്റെയും പിന്തുണ. ഇക്കാര്യത്തില്‍ കെപിസിസിയുടെ നിലപാടിന്  യുഡിഎഫ് യോഗം പിന്തുണ പ്രഖ്യാപിച്ചു. 

വിന്‍സെന്റിനെതിരായ നടപടി തിടുക്കപ്പെട്ടതാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നുമുള്ള കോണ്‍ഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിച്ചതായി കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. 

വിന്‍സെന്റിനെ കോണ്‍ഗ്രസ് നേരത്തെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഒരു സ്ത്രീ പരാതിയുന്നയിച്ച സ്ഥിതിക്ക് കുറ്റവിമുക്തനാകുന്നത് വരെ മാറ്റി നിര്‍ത്തുകായാണെന്നാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.