നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുള്ള കേസ്; രഹസ്യവിചാരണ വേണമെന്നും പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് ഇപ്പോള്‍ നല്‍കരുതെന്നും കോടതി നടപടികള്‍ തുറന്ന കോടതിയിലാകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു
നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുള്ള കേസ്; രഹസ്യവിചാരണ വേണമെന്നും പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് ഇപ്പോള്‍ നല്‍കരുതെന്നും കോടതി നടപടികള്‍ തുറന്ന കോടതിയിലാകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിര്‍ഭയ കേസിനെക്കാള്‍ പ്രഹരശേഷിയുള്ള കേസാണിതെന്നും പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം കേസിനെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയിരുന്നു. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com