ചിത്രയെ മാറ്റിനിര്‍ത്തിയത് താനല്ല; സ്ഥിരതയില്ലാത്തതാണ് ടീമിന് പുറത്താകാന്‍ കാരണമെന്നും പിടി ഉഷ

പി യു ചിത്ര പുറത്താകാന്‍ കാരണം ലോക അത്‌ലറ്റിക് ഫെഡറേഷന്റെ നിയമ പ്രകാരമുള്ള നിബന്ധനകളില്‍ ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതാണെന്ന് പിടി ഉഷ
ചിത്രയെ മാറ്റിനിര്‍ത്തിയത് താനല്ല; സ്ഥിരതയില്ലാത്തതാണ് ടീമിന് പുറത്താകാന്‍ കാരണമെന്നും പിടി ഉഷ

കോഴിക്കോട്‌: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പി യു ചിത്ര പുറത്താകാന്‍ കാരണം ലോക അത്‌ലറ്റിക് ഫെഡറേഷന്റെ നിയമ പ്രകാരമുള്ള നിബന്ധനകളില്‍ ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതാണെന്ന് പിടി ഉഷ. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും അത്‌ലറ്റിക് ഫെഡറേഷന്റെ ഒരു നിരീക്ഷകയെന്ന നിലയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും പിടി ഉഷ പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ എല്ലാവരേയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍ യോഗ്യത മാര്‍ക്കിന് അടുത്ത് എത്താത്തവര്‍ ടീമില്‍ വേണ്ടെന്ന നിലപാടായിരുന്നു അത്‌ലറ്റിക് അസോസിയേഷന്‍ സ്വീകരിച്ചത്. ഇതാണ് ചിത്രയടക്കം മൂന്ന് കായികതാരങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് പിടിഉഷ അഭിപ്രായപ്പെട്ടു.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ഗുണ്ടൂര്‍ മീറ്റില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് ചിത്രയുടെ പ്രകടനത്തിന് സ്ഥിരതയില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയിലെ ഭൂരിഭാഗവും വാദിച്ചു. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ലെന്നും താന്‍ ഒരു നിരീക്ഷക മാത്രമാണെന്നും പിടി ഉഷ പറഞ്ഞു. ചിത്രയെ ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷമായിരുന്നു കുറ്റപ്പെടുത്തേണ്ടതെന്നും ഉഷ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ക്രൂശിക്കുകയാണ് താന്‍ എന്ത് തെറ്റാണ് ചെയതതെന്നു വ്യക്തമാക്കണമെന്നും ഉഷ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com