പല്ലടിച്ച് കൊഴിക്കാന്‍ മഹതിയെ തുറന്നുവിട്ട ബിജെപിയോട് അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്ന് എംഎം  മണി

കേരളത്തിലെ ജയിലുകള്‍ക്ക് ഇത് സുവര്‍ണ്ണ കാലമാണ്. പീഡനക്കേസില്‍ അഴിക്കുള്ളിലായ ജനപ്രിയ നായകനും, ജനപ്രതിനിധിക്കും ഒപ്പം സെല്ലുകള്‍ പങ്കിടാന്‍ ഈ കോഴവീരന്മാര്‍ക്കും സാധിക്കട്ടെ 
പല്ലടിച്ച് കൊഴിക്കാന്‍ മഹതിയെ തുറന്നുവിട്ട ബിജെപിയോട് അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്ന് എംഎം  മണി

കൊച്ചി: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതികരിച്ച ചില രാഷ്ട്രീയ നേതാക്കളുടെ 'പല്ല് അടിച്ച് കൊഴിക്കാന്‍' ഒരു മഹതിയെ തുറന്ന് വിട്ടിരിക്കുകയാണ് ബി.ജെ.പി. നേതൃത്വം. ഈ മഹതിയെ ഉത്തരവാദിത്വപ്പെട്ടവര്‍ നിയന്ത്രിച്ചില്ലെങ്കില്‍ അവരുടെ ഭാവി അത്ര 'ശോഭനമായിരിക്കണം' എന്നില്ലെന്നും മണി പറഞ്ഞു.

കേരളത്തിലെ ജയിലുകള്‍ക്ക് ഇത് സുവര്‍ണ്ണ കാലമാണ്. പീഡനക്കേസില്‍ അഴിക്കുള്ളിലായ ജനപ്രിയ നായകനും, ജനപ്രതിനിധിക്കും ഒപ്പം സെല്ലുകള്‍ പങ്കിടാന്‍ ഈ കോഴവീരന്മാര്‍ക്കും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നുവെന്നും എംഎം മണി പറഞ്ഞു

എംഎം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സര്‍വ്വത്ര കോഴമയം
ബി.ജെ.പി. സംസ്ഥാന നേതാക്കളുടേയും അവരുടെ പി.ആര്‍.ഒ. മാരുടെയും ഞെട്ടിപ്പിക്കുന്ന കോഴവിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ സ്‌റ്റോര്‍, പെട്രോള്‍ പമ്പ്, ഗ്യാസ് സ്‌റ്റേഷന്‍ മുതല്‍ വ്യാജ രസീത് ഉപയോഗിച്ച് പാര്‍ട്ടി ഫണ്ട്, ഇലക്ഷന്‍ ഫണ്ട്, എന്നിങ്ങനെ വിവിധങ്ങളായ മേഘലകളില്‍ നിന്ന് കോടികളാണ് ഇക്കൂട്ടര്‍ സമ്പാദിക്കുന്നത്. മുമ്പ് വോട്ട് വിറ്റ് വിശപ്പടക്കിയവര്‍ക്ക് കച്ചവടത്തിന്റെ പുതിയ മേഖലകളാണ് മോഡിജി തുറന്ന് കൊടുത്തത്. സാധാരണക്കാരന്‍ ദുരിതത്തിലാണെങ്കിലും ബി.ജെ.പി. സംസ്ഥാന കമ്മിറ്റിക്കാര്‍ക്ക് 'യഥാര്‍ത്ഥത്തില്‍ അച്ഛാദിന്‍ ആഗയാ'
കോഴയെക്കുറിച്ചുള്ള പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നപ്പോള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കോഴക്കാരെ സംരക്ഷിച്ചും റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ പുറത്താക്കിയും കുമ്മനംജി സകല അഴിമതിക്കാര്‍ക്കും മാതൃകയായി.
കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതികരിച്ച ചില രാഷ്ട്രീയ നേതാക്കളുടെ 'പല്ല് അടിച്ച് കൊഴിക്കാന്‍' ഒരു മഹതിയെ തുറന്ന് വിട്ടിരിക്കുകയാണ് ബി.ജെ.പി. നേതൃത്വം. ഈ മഹതിയെ ഉത്തരവാദിത്വപ്പെട്ടവര്‍ നിയന്ത്രിച്ചില്ലെങ്കില്‍ അവരുടെ ഭാവി അത്ര 'ശോഭനമായിരിക്കണം' എന്നില്ല.
കേരളത്തിലെ ജയിലുകള്‍ക്ക് ഇത് സുവര്‍ണ്ണ കാലമാണ്. പീഡനക്കേസില്‍ അഴിക്കുള്ളിലായ ജനപ്രിയ നായകനും, ജനപ്രതിനിധിക്കും ഒപ്പം സെല്ലുകള്‍ പങ്കിടാന്‍ ഈ കോഴവീരന്മാര്‍ക്കും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com