ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം
By സമകാലിക മലയാളം ഡസ്‌ക് | Published: 27th July 2017 11:44 AM |
Last Updated: 27th July 2017 04:58 PM | A+A A- |

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ പൊലീസ് മേധാവി സെന്‍കുമാറിനെതിരെ അന്വേഷണം. എഡിജിപി ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.
സിനിമയിലെ സ്ത്രീ കൂട്ടായ്മയ സെന്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നു. സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് മോശം പരാമര്‍ശമാണ് സെന്‍കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംഭവം അന്വേഷിച്ച എഡിജിപി സന്ധ്യയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തി സെന്‍കുമാറിനെതിരെ കേസ് എടുക്കണമെന്നും സന്ധ്യ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.