ഇനിമുതല്‍ ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പി.ടി ഉഷ

ശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്
ഇനിമുതല്‍ ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പി.ടി ഉഷ

കൊച്ചി: ഇനിമുതല്‍ ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പി.ടി ഉഷ. മലയാളത്തിലെ ദ്യശ്യ മാദ്ധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഢനമായിട്ടാണ് അനുഭവവേദ്യമാകൂന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ ഉഷ പറഞ്ഞു. പി.യു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റ്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതെ പോയത് പി.ടി ഉഷയും അത്‌ലറ്റിക് ഫഡറേഷനും കാരണമാണ് എന്ന ആരോപണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ഉഷയെ പ്രേരിപ്പിച്ചത്. 


മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്.ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണ്‌. വൃദ്ധയായ മാതാവിനോപ്പം, ഭര്‍ത്താവിനോപ്പം, സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് പി.ടി .ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തക്കളെയും അറിയിച്ചു കൊള്ളുന്നു.ഞാനീ കാര്യത്തില്‍ നിസ്സഹായയാണ്.എന്നോട് സദയം ക്ഷമിക്കുക.എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്,പി.ടി ഉഷ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com