കാട്ടാക്കട.നെയ്യാറ്റിന്‍കര താലുക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ ശുപാര്‍ശ

നെയ്യാറ്റിന്‍കര,കാട്ടാക്കട താലൂക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ പൊലീസ് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തു. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിന് പിന്നാലയൊണ് തീരുമാനം
കാട്ടാക്കട.നെയ്യാറ്റിന്‍കര താലുക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര,കാട്ടാക്കട താലൂക്കുകളില്‍ 144 പ്രഖ്യാപിക്കാന്‍ പൊലീസ് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തു. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിന് പിന്നാലയൊണ് തീരുമാനം. ഇന്നലെ വലിയ തോതിലുള്ള ആക്രമണമായിരുന്നു  ഈ പ്രദേശത്ത് അരങ്ങേറിയത്. പത്തുമണിയോടെ ഈ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തുന്നത്. 

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലും വ്യാപക ആക്രമണം അരങ്ങേറിയത്. എംഎല്‍എയെ അറസ്റ്റ് ചെയ്തതുമുതല്‍ കോണ്‍ഗ്രസുകാര്‍ ഇവിടെ സത്യഗ്രഹ സമരം നടത്തിയിരുന്നു. ഈ സമരപന്തല്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചതും സംഘര്‍ഷത്തിന് കാരണമായി. ആക്രമണത്തില്‍ പരുക്കേറ്റ നിരവധി പേര്‍ സമീപ ആശുപത്രികളില്‍ ചികിത്സയിലുമാണ്. ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ജില്ലാ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com