നീതിഷ് കുമാറിന്റെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

ബിജെപി പിന്തുണയോടെ അധികാരത്തിലേറുന്ന നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക് - ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
നീതിഷ് കുമാറിന്റെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്

ന്യൂഡല്‍ഹി: ബിജെപി പിന്തുണയോടെ അധികാരത്തിലേറുന്ന നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക്. ഇന്നലെ രാത്രിയില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദിയെ കണ്ട് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ബിജെപിയില്‍ നിന്ന് 14 എംഎല്‍എമാര്‍ മന്ത്രിസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com