ബിഎസ്എന്‍എല്ലില്‍ സൈബര്‍ ആക്രമണം

കംപ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ മാറിമറിഞ്ഞുപോകുന്നതായും നഷ്ടപ്പെട്ടുപോകുന്നതുമായാണ് അനുഭവപ്പെട്ടത്.
ബിഎസ്എന്‍എല്ലില്‍ സൈബര്‍ ആക്രമണം

ബിഎസ്എന്‍എല്ലിന്റെ ബ്രോഡ് ബ്രാന്‍ഡ് കണക്ഷനുകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം. മനപ്പൂര്‍വ്വം ബ്രോഡ്ബ്രാന്‍ഡ് ബന്ധം അലങ്കോലമാക്കിയതാണെന്ന് സാങ്കേതിക വിഭാഗത്തിന് ബോധ്യമായെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഗുരുതരമായ പ്രശ്‌നം നേരിട്ടത്. ഉപഭോക്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.

കംപ്യൂട്ടറിന്റെ കോണ്‍ഫിഗറേഷന്‍ മാറിമറിഞ്ഞുപോകുന്നതായും നഷ്ടപ്പെട്ടുപോകുന്നതുമായാണ് അനുഭവപ്പെട്ടത്. പല സര്‍ക്കാര്‍ ഓഫിസുകളുടെയും പ്രവര്‍ത്തനം താറുമാറായി. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഇതേ പരാതി ഉയര്‍ന്നതായി ബഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വിഭാഗം അറിയിച്ചു.

മോഡം വഴി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുമ്പോഴാണ് പ്രശ്‌നമുണ്ടായത്. ഏതുതരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com