സിപിഐഎമ്മും ബിജെപിയും സംയമനം പാലിക്കണം: രമേശ് ചെന്നിത്തല
By സമകാലികമലയാളം ഡെസ്‌ക് | Published: 28th July 2017 03:25 PM |
Last Updated: 29th July 2017 12:45 AM | A+A A- |

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കാടത്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരേയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാകുന്നത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. പുലര്‍ച്ചെ 3 മണിയോടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്. അവിടെയുള്ള വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിരുന്നു.