കുട്ടികളെ ഒരേ കണ്ണോടെ കാണണം; പി.ടി.ഉഷയ്ക്കും ഒപ്പമുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍

മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം
കുട്ടികളെ ഒരേ കണ്ണോടെ കാണണം; പി.ടി.ഉഷയ്ക്കും ഒപ്പമുള്ളവര്‍ക്കും മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍

തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് പി.യു.ചിത്രയ്ക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

കായിക രംഗത്തെ കുട്ടികളെ ഒരേ കണ്ണോടും മനോഭാവത്തോടും കൂടി കാണണമെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു. വിവേചനവും വ്യക്തി താത്പര്യങ്ങളും ഉണ്ടാകരുത്. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം. പ്രാഗത്ഭ്യമുള്ളവര്‍ കിടമത്സരങ്ങള്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com