തലസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.  ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിക്കാന്‍ ഉന്നത പോലീസ് സംഘം തീരുമാനിച്ചു
തലസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎം-ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെയും ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം മണക്കാടാണ് ഇരു പാര്‍ട്ടികളും ഏറ്റുമുട്ടിയത്.

ഇരു പാര്‍ട്ടികളുടെയും ആക്രമത്തില്‍ വീടുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്. പതിനഞ്ചോളം വീടുകളാണ് ആക്രമിക്കപ്പെട്ടത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.  ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ മരുതുങ്കുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിക്കാന്‍ ഉന്നത പോലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്.

ബിജെപി അക്രമണം ആസൂത്രിതമായി ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബഹുജനങ്ങളെ അണിനിരത്തി ബിജെപി അക്രമത്തിനെതിരേ അണിനിരത്തും. സാമാധാനത്തോടെ ജീവിക്കാന്‍ ആര്‍എസ്എസ് അനുവദിക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ തിരിച്ചറിയാമെന്നാണ് ബിജപെ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com