നന്ദി പറഞ്ഞ് പി.യു ചിത്ര; സെലക്ഷന്‍ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

യോഗ്യതയില്ലാത്തവര്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ചിത്രയെപ്പോലുള്ളവര്‍ പുറത്തു നില്‍ക്കേണ്ടിവരുന്നുവെന്ന് കോടതി
നന്ദി പറഞ്ഞ് പി.യു ചിത്ര; സെലക്ഷന്‍ കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:ലോാക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയില്‍ നന്ദി പറഞ്ഞ് പി.യു ചിത്ര. അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല, കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുല്ല, നന്ദിയുണ്ട്, കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. ചിത്ര പറഞ്ഞു. മകള്‍ക്കൊൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ചിത്രയുടെ പിതാവും പറഞ്ഞു. 

സെലക്ഷന്‍ കമ്മിറ്റിക്ക് കോടതിയില്‍ നിന്ന രൂക്ഷ വിമര്‍ശനമാണ് നേരിട്ടത്. യോഗ്യതയില്ലാത്തവര്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ചിത്രയെപ്പോലുള്ളവര്‍ പുറത്തു നില്‍ക്കേണ്ടിവരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.അത്‌ലറ്റിക് ഫെഡറേഷന്‍ ഉത്തരവ് എത്രയും വേഗം നടപ്പാക്കണമെന്നും ചിത്ര ടീമില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നും കോടതി പറഞ്ഞു.മത്സരാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറിയേയും കോടതി വിമര്‍ശിച്ചു.

നേരത്തെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.അത്‌ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com