പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി 

ചിത്രയെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഉചിതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി
പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി 

കൊച്ചി: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ചിത്രയെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഉചിതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചിത്ര ടീമില്‍ ഉണ്ടെന്ന കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.കേസിന്റെ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.

നേരത്തെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.അത്‌ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല.

മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും വിധി സന്തോഷം പകരുന്നതാണെന്നും ചിത്ര പ്രതികരിച്ചു.കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല.പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ചിത്ര പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com