സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍: കോടിയേരി

ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്കു സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്ന് കോടിയേരി
സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍: കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്കു സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്ന് കോടിയേരി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദികളെന്നും കോടിയേരി കുറ്റപ്പെടുത്തി. 

വ്യാഴാഴ്ച രാത്രിയിലാണ് തലസ്ഥാനത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയഴ്ച പുലര്‍ച്ചെയാണ് ആക്രമിച്ചത്. നേരത്തെ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com