ചോദ്യം ചെയ്യല്‍ ഭയന്ന് ഒളിച്ചോടിയതല്ല; പഠനയാത്രയുടെ ഭാഗമായി പഞ്ചാബിലെന്ന് പി.സി.ജോര്‍ജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th July 2017 08:54 AM |
Last Updated: 29th July 2017 02:21 PM | A+A A- |

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഭയന്ന് മുങ്ങിയതാണെന്ന മട്ടില്‍ സമുഹമാധ്യമങ്ങളിലൂടെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പി.സി.ജോര്‍ജ് എംഎല്‍എ. നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പഠനപരിപാടിയുടെ ഭാഗമായുള്ള യാത്രയിലാണ് താനെന്നാണ് പി.സി.ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്.
രാഷ്ട്രീയ ജീവിതം അവസാനിച്ച ചിലരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍. മോന്‍സ് ജോസഫ്, പ്രദീപ് കുമാര്‍ ഉള്‍പ്പെടെ ആറ് പേര്‍ തന്നോടൊപ്പം യാത്രയിലുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ പഞ്ചാബിലുള്ള തങ്ങള്‍ 30ന് കൊച്ചിയിലെത്തും.
നാട്ടിലെത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. ദിലീപിനെ അനുകൂലിച്ച് പി.സി.ജോര്‍ജ് രംഗത്തെത്തിയതിന് പിന്നാലെ, ചോദ്യം ചെയ്യല്‍ ഭയന്ന് അദ്ദേഹം കേരളം വിട്ടിരിക്കുകയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പറയുന്നത്.