25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്; പക്ഷേ, കോഴയല്ല, കണ്‍സള്‍ട്ടിങ് ഫീസ്: ആര്‍എസ് വിനോദ്

25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്; പക്ഷേ, കോഴയല്ല, കണ്‍സള്‍ട്ടിങ് ഫീസ്: ആര്‍എസ് വിനോദ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതിനായി കോളേജ് ഉടമയില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്ന് ബിജെപി നേതാവ് ആര്‍എസ് വിനോദ് മെഡിക്കല്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സിനു മുമ്പില്‍ സമ്മതിച്ചു. അതേസമയം, ഈ തുക കോഴയായി വാങ്ങിയതല്ല. കണ്‍സള്‍ട്ടിങ് ഫീസാണ്. തുക ഡെല്‍ഹിയിലെ സതീഷ് നായര്‍ക്കു കൈമാറിയെന്നും വിനോദ് മൊഴി നല്‍കി.

ഈ ഇടപാടില്‍ തനിക്കൊരു ലാഭവുമില്ലെന്നും ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിനോദ് വ്യക്തമാക്കി. പണം കൈമാറിയ സതീഷ് നായരുമായി നേരിട്ടു പരിചയമില്ല. അഞ്ച് ലക്ഷം രൂപ വീതം അഞ്ചു തവണയായി മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും വാങ്ങി രാജേഷ് എന്നയാള്‍ മുഖേന സതീഷ് നായര്‍ക്കു കൈമാറുകയായിരുന്നു. 

തിരുവനന്തപുരം വര്‍ക്കലയിലെ ആര്‍എസ് മെഡിക്കല്‍ കോളെജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിനോദിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.
നേരത്തെ,  താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നായിരുന്നു ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ കൂടിയായിരുന്ന വിനോദ് പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com