ഇടവേള ബാബുവിനെ വിളിച്ചുവരുത്തി, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപ് സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴും അമ്മ സ്വീകരിച്ച നിലപാടുകള്‍ വിവാദമുണ്ടാക്കിയിരുന്നു.
ഇടവേള ബാബുവിനെ വിളിച്ചുവരുത്തി, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ആലുവ പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുകയാണ്. 

ശനിയാഴ്ച ഉച്ചയോടെയാണ് ഇടവേള ബാബു ആലുവ പൊലീസ് ക്ലബില്‍ എത്തിയത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി കൂടിയാണ് ഇടവേള ബാബു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപ് സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴും അമ്മ സ്വീകരിച്ച നിലപാടുകള്‍ വിവാദമുണ്ടാക്കിയിരുന്നു. ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത് എന്നാണ് ഉയര്‍ന്നുവന്ന വിമര്‍ശനം. ഈ പശ്ചാത്തലത്തിലാണ് അമ്മ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെ വിളിച്ചുവരുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com