ജിഷ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍

ജിഷ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍

പെരുമ്പാവൂര്‍: ജിഷ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. ജിഷയിടെ അയല്‍വാസി സാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിമ്പാവൂരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യമായി ചോദ്യം ചെയ്ത ആളുകളില്‍ ഒരാളായിരുന്നു സാബു. 

2016 ഏപ്രില്‍ 28നാണ് ജിഷയെ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരേസമയം പൊലീസിനേയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയ കേസില്‍ വട്ടം കറങ്ങിയ പൊലീസ് തുമ്പുണ്ടാക്കാന്‍ വേണ്ടി സാബു ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. 
ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച സാബുവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com