നോട്ടീസ് കിട്ടിയില്ലെന്ന് അപ്പുണ്ണി, ചോദ്യം ചെയ്യലിനു ഹാജരാവില്ല; ഒളിവിലുള്ളയാള്‍ക്ക് എങ്ങനെ നോട്ടീസ് കൊടുക്കുമെന്ന് പൊലീസ്

ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടെങ്കിലും പൊലീസിന്റെ നോട്ടീസ് കിട്ടാത്തതിനാലാണ് ഹാജാരാവാത്തതെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍
നോട്ടീസ് കിട്ടിയില്ലെന്ന് അപ്പുണ്ണി, ചോദ്യം ചെയ്യലിനു ഹാജരാവില്ല; ഒളിവിലുള്ളയാള്‍ക്ക് എങ്ങനെ നോട്ടീസ് കൊടുക്കുമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് ചോദ്യം ചെയ്യലിനായി ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാവില്ല. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശം ഉണ്ടെങ്കിലും പൊലീസിന്റെ നോട്ടീസ് കിട്ടാത്തതിനാലാണ് ഹാജാരാവാത്തതെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ അപ്പുണ്ണിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇത് അനുസരിച്ച് അപ്പുണ്ണി ഇന്ന് പൊലീസിനു മുമ്പാകെ ഹാജരാവും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നോട്ടീസ് ലഭിക്കാത്ത സാഹചര്യത്തില്‍ ഹാജരാവില്ലെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒളിവിലായ ആള്‍ക്ക് എങ്ങനെ നോട്ടീസ് നല്‍കും എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.

കേസില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്്. അപ്പുണ്ണിയെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ചോദ്യം ചെയ്യലില്‍ മാത്രമേ കേസില്‍ അപ്പുണ്ണിയുടെ പങ്ക് വ്യക്തമാവൂവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാവന്‍ നോട്ടീസ് നല്‍കിയപ്പോഴാണ് അപ്പുണ്ണി സ്ഥലത്തില്ലന്നു വ്യക്തമായത്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com