പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: പിണറായി വിജയന്‍

പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: പിണറായി വിജയന്‍

കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും ഒരു അധികാര ശക്തിയേയും പോലീസ് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട്: സ്വാധീനത്തിന്റെ പേരില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന തരത്തിലേക്കു പൊലീസ് സംസ്‌ക്കാരം മാറിയെന്ന കാര്യം കേരളം മുഴുവന്‍ മനസിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുതെന്നും ഒരു അധികാര ശക്തിയേയും പോലീസ് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസിനു സര്‍ക്കാര്‍ നല്‍കുന്ന ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. അപരാധികളെ രക്ഷപ്പെടുത്തുന്നതും നിരപരാധികളെ ശിക്ഷിക്കുന്നതും ഒരു പോലെ ഒഴിവാക്കണം. ലോക്കപ്പ് മര്‍ദനം, മൂന്നാം മുറ, അഴിമതി എന്നിവ ഒരുതരത്തിലും ഉണ്ടാകാന്‍ പാടില്ല. ഇതു പൂര്‍ണമായി ഒഴിവായിട്ടുണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ല.

പൊലീസ് മര്‍ദനം സംബന്ധിച്ചും അഴിമതി സംബന്ധിച്ചും പരാതികള്‍ വരുന്നുണ്ട്. കഴമ്പുണ്ടെന്നു കണ്ട പരാതികളില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി പൊലീസ് സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാകണം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. 

സെന്‍സേഷണലായ കാര്യങ്ങളില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കരുത്. വിശദീകരണം അധികാരപ്പെട്ടവര്‍ ആവശ്യമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. വിവരങ്ങള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com