അപ്പുണ്ണി ഹാജരായി, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍

രണ്ടാഴ്ചത്തെ ഒളിവു വാസത്തിനു ശേഷമാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ എത്തിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അപ്പുണ്ണി ഹാജരായി, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് ചോദ്യം ചെയ്യലിനു ഹാജരായി. രണ്ടാഴ്ചത്തെ ഒളിവു വാസത്തിനു ശേഷമാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ എത്തിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്നനാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍് അതിന്റ സ്ഥിരീകരണ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയും പ്രതിചേര്‍ക്കപ്പെടും. കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ലന്നും ചോദ്യം ചെ്യ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. സഹോദരന് ഒപ്പമാണ് അപ്പുണ്ണി പൊലീസ് ക്ലബില്‍ എത്തിയത്. 

ഒന്നാം പ്രതിയായ സുനില്‍കുമാറിനെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

അതേസമയം നടിയെ ദിലീപ് ആക്രമിച്ചേക്കുമെന്ന് സിനിമാ മേഖലയിലെ പലര്‍ക്കും നേരത്തേ അറിവുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യും. താരസംഘടന 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്തത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ദിലീപ് അറസ്റ്റിലാകുന്നതിനുമുമ്പുനടന്ന 'അമ്മ'യുടെ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവര്‍ ആരൊക്കെയാണെന്ന് പോലീസ് ബാബുവിനോട് ചോദിച്ചതായാണ് സൂചന. യോഗത്തിന്റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com