ഇറക്കിവിട്ടത് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലം കയ്യടക്കിയതിനാല്‍: കോടിയേരി

കടക്കു പുറത്ത് എന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രവര്‍ത്തകരോടു പെരുമാറിയത് ശരിയോ എന്ന എന്ന ചോദ്യത്തിന് അതു ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി
ഇറക്കിവിട്ടത് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലം കയ്യടക്കിയതിനാല്‍: കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തില്‍നിന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ ഇറക്കിവിട്ടത് സ്ഥലം കയ്യടക്കിയതിനാലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണമായാണ് കോടിയേരി വിശദീകരണം നല്‍കിയത്.


കടക്കു പുറത്ത് എന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രവര്‍ത്തകരോടു പെരുമാറിയത് ശരിയോ എന്ന എന്ന ചോദ്യത്തിന് അതു ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള ആശയ വിനിമയമാണ് നടന്നത്. ഇത്തരം യോഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്താനാവില്ല. അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്. മുഖ്യമന്ത്രി വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ യോഗസ്ഥലത്തെ സ്ഥലം കയ്യടക്കിയിരിക്കുന്നതു കണ്ടപ്പോഴാണ് അത്തരത്തില്‍ പ്രതികരിച്ചതെന്ന് കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് മുഖ്യമന്ത്രിയോടു തന്നെ പറയാമല്ലോ എ്ന്നായിരുന്നു കോടിയേരിയുടെ മറുപടി. 

യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കു മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com