ഗവര്‍ണര്‍ക്കെതിരെ വൈക്കം വിശ്വനും കാനവും; നടപടി ഫെഡറല്‍ സംവിധാനത്തിന് എതിര്

ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് വൈക്കം വിശ്വന്‍, ഭരണഘടനാ വിരുദ്ധമെന്ന് കാനം 
ഗവര്‍ണര്‍ക്കെതിരെ വൈക്കം വിശ്വനും കാനവും; നടപടി ഫെഡറല്‍ സംവിധാനത്തിന് എതിര്

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും  തലസ്ഥാനത്തെ മറ്റ് അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. 

ഗവര്‍ണറുടെ ഇത്തരം ഇടപെടല്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. പി.സദാശിവത്തിന്റെ നടപടി ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഫാസിസ്റ്റ് വെല്ലുവിളി ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടാകുമെന്നും സിപിഎം ഇത്തരം വെല്ലുവിളികളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്കു അധികാരമില്ലെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com