തിരിഞ്ഞുനിന്ന് സൗകര്യമില്ല എന്നു പറയാത്തതും പ്രശ്‌നം തന്നെയാണെന്ന് കെ സുരേന്ദ്രന്‍

അടിയന്തരാവസ്ഥക്കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമ പ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍
തിരിഞ്ഞുനിന്ന് സൗകര്യമില്ല എന്നു പറയാത്തതും പ്രശ്‌നം തന്നെയാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് സൗകര്യമില്ല എന്ന് ആരും പറഞ്ഞില്ല എന്നതും പ്രശ്‌നം തന്നെയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സമാധാനയോഗത്തില്‍നിന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടതിനെക്കുറിച്ചാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പലരും പുറത്തിറങ്ങിനിന്ന് അടക്കം പറയുകയാണുണ്ടായതെന്നും അടിയന്തരാവസ്ഥക്കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് 99 ശതമാനം മാധ്യമ പ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 


കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂററി ഒന്‍പതുശതമാനം മാധ്യമപ്രവര്‍ത്തകരും . വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ ഇതിനോടകം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കൂടി(പുരസ്‌കാരങ്ങള്‍ മാത്രംപണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com