നടി ആക്രമിക്കപ്പെട്ട സംഭവം; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത പരസ്യത്തിലൂടെയായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്
നടി ആക്രമിക്കപ്പെട്ട സംഭവം; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം ചോദ്യം ചെചെയ്തു. ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. 

തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഇടയാക്കിയ നടിയെ ലക്ഷ്യം വച്ചതിന് ശേഷം പരസ്യ സംവിധായകന്‍ ആയ ശ്രീകുമാര്‍ മേനോനെയും ദിലീപ് ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു വാര്യരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണെന്ന ചിന്തയാണ് ദിലീപിനെ ഇതിന് പ്രേരിപ്പിച്ചത്. 

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു മഞ്ജു വാര്യരിന്റെ തിരിച്ചുവരവ്. ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് ശ്രീകുമാറിന് നേരത്തെ നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്നാണ് സൂചന. എന്നാല്‍ മഞ്ജുവിനെ ഒരു ബ്രാന്‍ഡ് ആക്കി ദിലീപിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു ശ്രീകുമാറിന്റെ ശ്രമം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടിയന്‍, മഹാഭാരതം എന്നീ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സിനിമാ സംവിധാന രംഗത്തേക്ക് എത്തുകയാണ് ശ്രീകുമാര്‍.

മോഹന്‍ലാലിനെ രണ്ട് ചിത്രത്തിലും നായകനാക്കി ദിലീപിന്റെ ഇടപെടലുകള്‍ ചെറുക്കുക എന്നതും ശ്രീകുമാറിന്റെ തന്ത്രമാണെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com