മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ തടയണം: മനുഷ്യാവകാശ കമ്മീഷന്‍

മുന്നറിയിപ്പില്ലാത്ത ഹര്‍ത്താല്‍ തടയണം: മനുഷ്യാവകാശ കമ്മീഷന്‍

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന്റെ പിന്നില്‍ ഞ്യായമായ കാരണമുണ്ടാകും. അതിന്റെ പേരില്‍ ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാകരുത്.

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും മൂന്നാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ മൂലം സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം കിട്ടാത്ത നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. 
രോഗികള്‍ക്ക് ഭക്ഷണം നിഷേധിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കിയിരിക്കരുത്. ലാബുകള്‍ പോലും പ്രവര്‍ത്തിച്ചില്ല എന്നത് ഗൗരവമുള്ള പ്രശ്‌നമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന്റെ പിന്നില്‍ ഞ്യായമായ കാരണമുണ്ടാകും. അതിന്റെ പേരില്‍ ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാകരുത്. അങ്ങനെ സംഭവിക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമായി മാറുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന നിബന്ധന പോലും പാലിച്ചില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പികെ രാജുവിന്റെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com