രാഷ്ട്രീയ സംഘര്‍ഷത്തിന് അയവില്ല; ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

സിഐടിയു,ഡിവൈഎഫ്‌ഐ ജില്ലാ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ആര്‍എസ്എസ് കാര്യലയത്തിലേക്ക് പെട്രോള്‍ ബോംബെറിയുകയും ചെയതു
രാഷ്ട്രീയ സംഘര്‍ഷത്തിന് അയവില്ല; ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന ആര്‍എസ്എസ്-സിപിഎം രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആര്‍എസ്എസ്,ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ചാണ് ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ഒ.രാജഗോപാല്‍ എംഎല്‍എ,ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 

ഇന്നലെ മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ സ്ഥിതി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താമെന്നും അതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടേയും അക്രമങ്ങള്‍ നടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളജ്, ഫൈന്‍ ആര്‍ട്‌സ് കോളജ് പരിസരങ്ങളില്‍ കല്ലേറുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നേതാക്കള്‍ ആരോപിച്ചു. കോട്ടയത്ത് സിഐടിയു,ഡിവൈഎഫ്‌ഐ ജില്ലാ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ആര്‍എസ്എസ് കാര്യലയത്തിലേക്ക് പെട്രോള്‍ ബോംബെറിയുകയും ചെയതു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com