ഗോവധ നിരോധനം അധികം താമസിക്കാതെ കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് കെ.സുരേന്ദ്രന്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 01st June 2017 07:48 AM |
Last Updated: 01st June 2017 12:37 PM | A+A A- |

കൊച്ചി: കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കേരളത്തിലും അധികം താമസിക്കാതെ ഗോവധ നിരോധനം യാഥാര്‍ത്യമാകുമെന്ന പരാമര്‍ശവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
സഹകരണ ബാങ്ക് സമരം പോലെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരായ സമരവും പൊളിയുമെന്ന് സുരേന്ദ്രന്‍ പറയുന്നു. മദ്രാസ്സ് ഹൈക്കോടതിയുടെ സ്‌റ്റേ
ഉടനെ റദ്ദാക്കപ്പെടും. സമരത്തിന് ന്യായമില്ല. രാഷ്ട്രീയപ്രേരിതമായ കുപ്രചാരണം മാത്രമാണ് ഇവിടെ നടക്കുന്നത്. രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞതാണ് ഇവിടെയും ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറയുന്നു.
വിജ്ഞാപനം വായിച്ചുനോക്കാതെ സമരത്തിനിറങ്ങുന്നവര്‍ എന്നു പറഞ്ഞാല്‍ അതിന്റെ പച്ചമലയാളം പിണറായി ചാണ്ടി ചെന്നിത്തല കുഞ്ഞാലിക്കുട്ടി എന്നിവരൊക്കെ തന്നെയാണെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു