പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2017 01:42 PM |
Last Updated: 01st June 2017 01:42 PM | A+A A- |

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിന് പോക്‌സോ കോടതിയുടെ വിമര്‍ശനം. ഗംഗേശാനന്ദയെ കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിന് എതിരെയായിരുന്നു വിമര്‍ശനം.
ഗംഗേശാനന്ദ ഇപ്പോള്‍ ആരുടെ കസ്റ്റഡിയിലാണെന്നും കോടതി പൊലീസിനോട് ചോദിച്ചു. എന്നാല്‍ സ്വാമി ചികിത്സയില്‍ തുടരുകയാണെന്നായിരുന്നു പൊലീസ് കോടതിയില്‍ പറഞ്ഞത്. ഗംഗേശാനന്ദയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലുള്ള ഗംഗേശാനന്ദയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.