സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2017 12:38 PM |
Last Updated: 01st June 2017 05:15 PM | A+A A- |

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി റിപ്പോര്‍ട്ടില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ഉന്നയിക്കും.
വിശദമായ പഠനം നടത്താതെയാണ് വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 25 വര്‍ഷമായി വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാനം നടത്തിയ ശ്രമങ്ങള്‍ കാണാതെയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ഉന്നയിക്കും.
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടും തന്റെ സര്‍ക്കാരിന്റെ പദ്ധതി റിപ്പോര്‍ട്ടും തമ്മില്‍ താരതമ്യ പഠനം നടത്താന്‍ സിഎജി തയ്യാറായിട്ടില്ലെന്നും അക്കൗണ്ടന്റ് ജനറലിന് നല്‍കുന്ന പരാതിയില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിക്കും.