അഴിമതി ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ വിഴിഞ്ഞം ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി

ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - അന്വേഷണം അതിന്റെ വഴിക്കും നിര്‍മ്മാണ പ്രവര്‍ത്തനം അതിന്റെ വഴിക്കും മുന്നോട്ട് പോകും
അഴിമതി ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ വിഴിഞ്ഞം ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയുടെ ബര്‍ത്ത് ടര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞെ പദ്ധതിയുമായി ഉയര്‍ന്നുവന്ന ആരോപണം നാട് ചര്‍ച്ചചെയ്യുന്നുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ട് മാത്രം ഒരു പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. അന്വേഷണം അതിന്റെ വഴിക്കും നിര്‍മ്മാണ പ്രവര്‍ത്തനം അതിന്റെ വഴിക്കും മുന്നോട്ട് പോകും. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. ഈ സര്‍ക്കാരിന്റെ കാലയളവില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജ്യുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. സംസ്ഥാനത്തിന് കനത്തനഷ്ടമാണെന്ന് സിഎജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ ആദ്യം അന്വേഷണമാണ് തീര്‍ക്കേണ്ടതെന്നും സിഎജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഡാലോചനയാണ് അന്വേഷിക്കേണ്ടതെന്നുമായിരുന്നു വിഎസിന്റെ കത്തിന്റെ ഉള്ളടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com