ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു, മദ്യശാലയ്ക്ക് ഇനി തദ്ദേശ അനുമതി വേണ്ട
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd June 2017 12:11 PM |
Last Updated: 02nd June 2017 05:23 PM | A+A A- |

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിക്കൊണ്ടുളള ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.
നേരത്തെ പ്രതിപക്ഷം ഓര്‍ഡിന്‍സിനെതിരെ രംഗത്തെത്തിയിരുന്നു. കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍ ഓര്‍ഡിന്‍സില്‍ ഒപ്പു വെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ക്രൈസ്തവ സഭകളും ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നിരുന്നു.
ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയ ഓര്‍ഡിന്‍സ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്നത്. പഞ്ചായത്തിരാജ് നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ്.