കന്നുകാലി വില്‍പ്പന നിരോധനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ജൂണ്‍ 8ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd June 2017 09:39 AM |
Last Updated: 02nd June 2017 03:57 PM | A+A A- |

തിരുവനന്തപുരം: കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ജൂണ്‍ എട്ടിന്.
മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമപരമായി മുന്നോട്ടുപോകാനായിരുന്നു ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നിയമ വകുപ്പ്, എജി, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് കോടതിയെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.