ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണം: മതമേലധ്യക്ഷന്മാര്‍ അമിത് ഷായെ കണ്ടു
By സമകാലിക മലയാളം ഡസ്‌ക് | Published: 02nd June 2017 05:38 PM |
Last Updated: 02nd June 2017 10:20 PM | A+A A- |

കൊച്ചി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ കേരളത്തിലെ മതമേലധ്യക്ഷന്മാര്‍ കണ്ടു. ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടണമെന്ന് ആവശ്യമുന്നയിക്കാനാണ് അമിത് ഷായെ സന്ദര്‍ശിച്ചതെന്ന് മതമേലധ്യക്ഷന്മാര്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയോടുള്ള ബന്ധം ശക്തിപ്പെടുത്തുകയായിരുന്നോ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയമായ ഉദ്ദേശമല്ല, ടോം ഉഴുന്നാലിന്റെ മോചനം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ഇതിനെ രാഷ്ട്രീയഐക്യമായി കാണേണ്ടതില്ലെന്നും മതമേലധ്യക്ഷന്മാര്‍ പറഞ്ഞു.