മദ്യനയം ക്രൈസ്തവസഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു
Published: 02nd June 2017 05:02 PM |
Last Updated: 02nd June 2017 10:15 PM | A+A A- |

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. പുതിയ ഓര്‍ഡിനന്‍സിലുള്ള എതിര്‍പ്പ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഓര്‍ഡിനന്‍സെന്നാണ് സഭാനേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സഭാ നേതൃത്വത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ അറിയിച്ചു
മദ്യശാലകള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങുടെ അനുമതി വേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി സഭാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വന്‍സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം