പോരിന് വെല്ലുവിളിച്ച് എംഎസ്ഫ്: ഫറൂക്ക് കോളേജില്‍ എസ്എഫ്‌ഐയുടെ കൊടിതോരണങ്ങള്‍ വലിച്ചിറക്കി കത്തിക്കുന്ന വീഡിയോ
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd June 2017 07:54 PM |
Last Updated: 03rd June 2017 07:54 PM | A+A A- |

കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാര്‍ത്ഥി രാഷ്ട്രീയസംഘര്‍ഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഫറൂക്ക് കോളേജില്‍ കഴിഞ്ഞദിവസം എസ്എഫ്‌ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച് കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് എംഎസ്എഫ് ഈ അധ്യയന വര്‍ഷം ആരംഭിച്ചത്.
വര്‍ഷാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുകയാണ് എംഎസ്എഫ് ചെയ്യുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതിനായി വിവിധ പരിപാടികളാണ് കോളേജ്, സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്നത്. ഓരോ വിദ്യാര്‍ത്ഥി സംഘടനയ്ക്കും മുന്നേറ്റമുള്ള കോളേജുകളില്‍ അവരുടെ ശക്തി തെളിയിക്കാന്‍ മറ്റുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള നേരിട്ടുള്ള സംഘര്‍ഷത്തിലേക്കുവരെ ഇത് വഴിവയ്ക്കാറുണ്ട്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്.