മല്ലൂസ് ഇളകി; കേരളത്തെ പാകിസ്താനാക്കിയ ടൈംസ് നൗ മാപ്പ് പറഞ്ഞു
By സമകാലിക മലയാളം ഡസ്‌ക് | Published: 03rd June 2017 08:56 AM |
Last Updated: 03rd June 2017 11:30 AM | A+A A- |

കേരളത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച് വാര്‍ത്ത നല്‍കിയ ടൈംസ് നൗ അവസാനം മാപ്പ് പറഞ്ഞ് തലയൂരി. കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് ടൈംസ് നൗ വിശദീകരണവും മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയിലായിരുന്നു െൈടസ് നൗ ചാനല്‍ കേരളത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത്.
വാര്‍ത്ത വന്നതിന് പിന്നാലെ മലയാളികതളുടേയും അല്ലാത്തവരുടേയും ശതക്തമായ പ്രതിഷേധമുണ്ടായി. കന്നുകാലി കശാപ്പ് നിരോധനത്തെ കേരളം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതുമാണ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു വരുന്ന െൈടംസ് നൗവിനെ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് പ്രേരിപ്പിച്ചത് എന്നായിരുന്നു മലയാളികളുടെയും വിമര്‍ശകരുടേയും പരക്കെയുള്ള ആരോപണം.
ടൈംസ് നൗവിനെ ടൈംസ് കൗവാക്കി ഹാഷ് ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. കയ്യബദ്ധം പറ്റിയതാണെന്നും അബദ്ധം പറ്റിയതില്‍ വീണ്ടും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്.