മുഖ്യമന്ത്രി പ്രതികരിച്ചില്ല, ഉദ്ഘാടന ചടങ്ങ് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഏലിയാസ് ജോര്‍ജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2017 11:58 AM |
Last Updated: 03rd June 2017 12:22 PM | A+A A- |

കൊച്ചി: കൊച്ചി മെട്രൊ സോളാര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചതിനെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസമ്മതിച്ചു. ആദ്യ മെട്രോ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി അദ്ദേഹം മടങ്ങി. അതേസമയം സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചടങ്ങായി നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.
പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോയില്‍ യാത്ര ചെയ്‌തെത്തുന്ന മുഖ്യമന്ത്രി ആലുവ സ്‌റ്റേഷനില്‍ സോളാര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ആലുവ സ്‌റ്റേഷനില്‍ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിച്ചില്ലന്നു പരാതി ഉയര്‍ന്നതോടെ പരിപാടി റദ്ദാക്കുകയായിരുന്നു.
അതേസമയം സോളാര്‍ പ്ലാന്റ് ഉദ്ഘാടനത്തിന് ചടങ്ങുകളൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി മെട്രൊയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ്. പ്രധാനമന്ത്രി എത്തും മുമ്പ് തയാറെടുപ്പുകള്‍ വിലയിരുത്തേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. അതിനായാണ് അദ്ദേഹം യാത്ര ചെയ്തത്. സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മം നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതു വേണ്ടെന്നു വച്ചതായും അതിന്റെ പേരില്‍ വിവാദം വേണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.