ബിജെപി വാഗ്ദാനങ്ങള്‍ പാലിച്ചില്ല,ഇനിയൊന്നും പറയാനുമില്ല: വെള്ളാപ്പള്ളി 

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ല
ബിജെപി വാഗ്ദാനങ്ങള്‍ പാലിച്ചില്ല,ഇനിയൊന്നും പറയാനുമില്ല: വെള്ളാപ്പള്ളി 

തിരുവനന്തപുരം:ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അമിത് ഷായെ കാണാതിരുന്നത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ല.നല്ല മാംസം ലഭ്യമാക്കാനാണ് കന്നുകാലി കശാപ്പ് നിരോധിച്ചത്,എന്നാല്‍ പ്രായമായ പശുക്കളെ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും വെള്ളാപ്പള്ളി നടശേന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന് രാഷ്ട്രീയമില്ല, കേന്ദ്രസര്‍വ്വകലാശാലയ്ക്ക് നാരായണ ഗുരുവിന്റെ പേരിടാത്തത് നീതികേടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ബിഡിജെഎസ് എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ നല്‍കാമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഒന്നുംതന്നെ ഇതുവരേയും നല്‍കിയിട്ടില്ല, ഇതിന്റെ നീരസം പലപ്പോഴായി വെള്ളാപ്പള്ളിയും ബിഡിജെഎസും പുറത്തുകാട്ടിയിരുന്നു. ഇന്നലെ നടന്ന അമിത് ഷായുടെ യോഗത്തിലും എത്രയും പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനിക്കണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ പരിഗണിക്കാമെന്ന് അമിത് ഷാ വാക്കുകൊടുത്തു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com