കേരളത്തെ ഗുജറാത്താക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 04th June 2017 04:41 PM |
Last Updated: 04th June 2017 04:41 PM | A+A A- |

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പ്രകടനതന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ സംഘപരിവാറിനെതിരെ ആക്രമം നടത്തുകയാണ് എല്‍ഡിഎഫ് ചെയ്യുന്നതെന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഗുജറാത്താക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും കേരളം അതിനു വഴിപ്പെടില്ലെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് അമിത് ഷായുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു
സിപിഎം ആര്‍എസ്എസിനു മുന്നില്‍ കീഴടങ്ങില്ല. ആര്‍എസ്എസിന്റെ പ്രകടനതന്ത്രങ്ങളാണ് കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുകയെന്നത്. അത് അമിത് ഷാ ഇവിടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയോ ആര്‍എസ്എസോ അക്രമം ചെയ്തില്ലെന്ന് പറയാനുള്ള ധൈര്യം അമിത് ഷായ്ക്കുണ്ടോ എന്നും കോടിയേരി ചോദിച്ചു.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തി സംഭരിക്കാന്‍ ഭരണത്തെ ഉപയോഗിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.