പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th June 2017 10:48 AM |
Last Updated: 04th June 2017 10:52 AM | A+A A- |

കോഴിക്കോട്: കേരളത്തില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി എത്തിയിരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ്. പോയ സ്ഥലത്തെല്ലാം വര്‍ഗീയ കലാപം ഉണ്ടാക്കുകയാണ് അമിത് ഷാ ചെയ്തിരിക്കുന്നതെന്ന് മജീദ് ആരോപിച്ചു.
കലാപം സൃഷ്ടിച്ച് അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനാല്‍ കേരളം കരുതിയിരിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാനുള്ള അമിത് ഷായുടെ ശ്രമം വിലപ്പോവില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി.എ.മജീദ് പറഞ്ഞു.