കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴൊക്കെ സംഘപരിവാറിനെതിരെ അക്രമം അഴിച്ചുവിടുന്നു: അമിത് ഷാ

അക്രമത്തിലൂടെ ബിജെപിയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെങ്കില്‍ തെറ്റിപ്പോയെന്നും അമിത് ഷാ
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴൊക്കെ സംഘപരിവാറിനെതിരെ അക്രമം അഴിച്ചുവിടുന്നു: അമിത് ഷാ

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സംഘപരിവാറിനെതിരെ അക്രമം അഴിച്ചുവിടുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ ബിജെപിക്കെതിരെ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍. ഇത്തവണ പതിമൂന്ന് പേരെ കൊലപ്പെടുത്തി. അക്രമത്തിലൂടെ ബിജെപിയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെങ്കില്‍ തെറ്റിപ്പോയെന്നും അക്രമങ്ങളെ നിയമപരമായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരികതന്നെ ചെയ്യുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

മൂന്ന് ദിവസം നീണ്ട് നിന്ന സന്ദര്‍ശനം പൂര്‍ത്തിയാക്കി അമിത് ഷാ ഇന്ന് മടങ്ങും. മടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി പ്രതിനിധികളുമായി ഒരിക്കല്‍ക്കൂടി അമിത് ഷാ ചര്‍ച്ച നടത്തും. പത്രസമ്മേളനം റദ്ദ് ചെയ്ത അമിത് ഷാ എന്നാല്‍ മാധ്യമ എഡിറ്റര്‍മാരുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചിട്ടില്ല. രണ്ടുദിവസമായി നടന്ന ചര്‍ച്ചകളില്‍ പാര്‍ട്ടിയെയും മുന്നണിയേയും കൂടുതല്‍ ജനകീയവത്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരുന്നു. 

വോട്ടിങ് ശതമാനം കൂടിയ കണക്കുകളല്ല, വിജയത്തിന്റെ കണക്കുകള്‍ അറിഞ്ഞാല്‍ മതിയെന്നും ഇനിയും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ അനുഭവിക്കേണ്ടിവരുമെന്നും അമിത് ഷാ യോഗങ്ങളില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കാതെ ശ്രദ്ധിക്കണമെന്നും അമിത് ഷാ യോഗങ്ങളില്‍ നിര്‍ദ്ദേശിച്ചിരുന്നു. ആദിവാസി,ദളിത് വിഭാഗങ്ങളെ കൂടെനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com